കരിങ്കൽക്കുഴി :- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ വികസന സംവാദം സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.സി.പത്മനാഭൻ മോഡറേറ്ററായി. നാളത്തെ പഞ്ചായത്ത്, വികസന പരിപ്രേക്ഷ്യം വി.വി.ശ്രീനിവാസൻ അവതരിപ്പിച്ചു.
നാലാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി കെ പി നാരായണൻ, യു ഡി എഫ് സ്ഥാനാർഥി ടി. കൃഷ്ണൻ എന്നിവർ പ്രതികരിച്ചു. ഉദ്പാദന അധിഷ്ഠിതവും പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ളതുമായ വികസന സമീപനമാണ് കൈക്കൊള്ളേണ്ടതെന്നും അത് കൊളച്ചേരിയുടെ പ്രകൃതിസമ്പത്തും സാംസ്കാരിക പൈതൃകവും ഉൾക്കൊള്ളുന്നതാവണമെന്നും സംവാദത്തിൽ അഭിപ്രായമുയർന്നു.
തരിശ് രഹിത കൊളച്ചേരി സാധിതമാക്കണം. ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നൽ നൽകണം.ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനും മുൻഗണന നൽകണം. ജലസ്രോതസ്സുകളും ജൈവ വൈവിധ്യവും സംരക്ഷിക്കണം.ജെൻ്റർ സൗഹൃദ ഗ്രാമം പരിപാടി നടപ്പിലാക്കണം. പൊതു വിദ്യാഭ്യാസ- പൊതു ജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.എം.സുധീർബാബു സ്വാഗതവും സി.കെ.അനൂപ് ലാൽ നന്ദിയും പറഞ്ഞു