കേരള വാട്ടർ അതോറ്റി എംപ്ലോയീസ് യൂനിയൻ Cl TU കൺസ്യൂമർ എംപ്ലോയീസ് ഫ്രണ്ട്ഷിപ്പ് (സെഫ്) ദിനത്തിൻ്റെ ഭാഗമായി ജൽ ജീവൻ മിഷ്യൻ - കേരളബദൽ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ ജി മനോജ് കുമാർ പ്രഭാഷണം നടത്തി .ടി.രമണി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരെ സഹായിക്കാൻ യൂനിയൻ വിവിധ ബ്രാഞ്ചുകളിൽ നിന്ന്ശേഖരിച്ച ഫണ്ട് ജില്ലാ സെക്രട്ടറി എം.ശ്രീധരൻ ഏറ്റുവാങ്ങി. KWAEU ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 2021 ഡയറിയുടെ പ്രകാശനവും നടന്നു .കെ.രാജീവൻ സ്വാഗതവും കെ.ഐ മനോജ് കുമാർ നന്ദിയും പറഞ്ഞു.