കമ്പിൽ: നാറാത്ത് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കമ്പിൽ ശാഖയുടെ ഉദ്‌ഘാടനം മഠത്തികൊവ്വലിൽ കെ.എം ഷാജി എം.എൽ.എ നിർവ്വഹിച്ചു. കമ്പിൽ ബസാറിൽ പ്രവർത്തിച്ചുവന്നിരുന്ന ശാഖ, മെമ്പർമാരുടെയും ഇടപാടുകരുടെയും സൗകര്യം പരിഗണിച്ച് പാമ്പുരുത്തി പാലത്തിനു സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് നടന്ന കാര്യപരിപാടി ബാങ്ക് പ്രസിഡന്റ് ഒ.നാരായണന്റെ അധ്യക്ഷതയിൽ കെ.എം ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'സുഭിക്ഷം നാറാത്ത്' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ നിർവ്വഹിച്ചു. നിക്ഷേപ സമാഹാരണ യജ്ഞം - 2021 ജില്ലാ സഹകരണ സംഘം അസി. രജിസ്ട്രാർ (പ്ലാനിങ്) കെ.എം സൈബുന്നീസയും, സൈഫ് ഡെപ്പോസിറ്റ് ലോക്കർ ജില്ലാ സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) പ്രജിത്ത് ഭാസ്കരനും, വായ്‌പാ വിതരണം ജില്ലാ അസി. ഡയറക്ടർ (ഓഡിറ്റ്) കൃഷ്ണരാജ് എസ്.പിയും ഉദ്ഘാടനം ചെയ്തു.
തുടർന്ന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നികേത് നാറാത്ത്, വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്, വിനീത.പി, സന്തോഷ്.കെ, അഡ്വ. കെ.ഗോപാലകൃഷ്ണൻ, പി.വി അബ്ദുള്ള മാസ്റ്റർ, പി.വി പവിത്രൻ, കെ.എൻ മുകുന്ദൻ, യു.പി മുഹമ്മദ്കുഞ്ഞി, എ.പി മുസ്തഫ, പി.ഗോവിന്ദൻ തുടങ്ങിയവർ പടിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.റഹ്മത്ത് സ്വാഗതവും, മുൻ സെക്രട്ടറി പി.എം ഭാഗ്യനാഥൻ നന്ദിയും പറഞ്ഞു