മയ്യിൽ :- മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഹാൾ ഉദ്ഘാടനവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ജനുവരി 15 ന് വൈകു.4.30 വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും.
പി.കെ ശ്രീമതി ടീച്ചർ നവമാധ്യമ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യും.സിപിഐ ( എം)സംസ്ഥാന കമ്മിറ്റി അംഗം കെ.പി സഹദേവൻ പഴയകാല നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും .