കൊളച്ചേരി :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കിലയിൽവെച്ച് നൽകാറുള്ള പരിശീലനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആരംഭിച്ചു. ഇന്നു മുതൽ 16 വരെ 4 ദിവസമാണ് പരിശീലനം.
ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ 5 മണിവരെയാണ് ഓൺലൈൻ പരിശീലനം നൽകും.
കൊളച്ചേരി പഞ്ചായത്തിൽ ആരംഭിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് നിർവഹിച്ചു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 17 ജനപ്രതിനിധികളും രണ്ട് R P മാരും ടെക്നിക്കൽ അസിസ്റ്റൻ്റും പങ്കെടുത്തു.
പരിശീലനം ശനിയാഴ്ച അവസാനിക്കും.