സി. ചന്ദ്രശേഖരൻ നമ്പ്യാർ നിര്യാതനായി

 


കമ്പിൽ :- മുൻകാല  പാർട്ടി(സിപിഐ) പ്രവർത്തകനും  അന്തരിച്ച മുൻ കമ്യൂണിസ്റ്റ് എംഎൽഎമാരായ ടി.സി നാരായണൻ നമ്പ്യാരുടെയും കല്ലോറാത്ത് മാധവൻ നമ്പ്യാരുടേയും ഭാര്യാ സഹോദരനുമായ സി. ചന്ദ്രശേഖരൻ നമ്പ്യാർ(88) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളായ നവയുഗത്തിലും ദേശാഭിമാനിയിലും പ്രവർത്തിച്ചിട്ടുണ്ട്. 

തടിക്കടവ് സ്കൂളിലെ ഏകാധ്യാപകനായും ഇന്ത്യൻ ആർമിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ കെ.പി ഗോവിന്ദൻ നമ്പ്യാരുടെയും  ചെനാൽ ശ്രീദേവി അമ്മയുടെയും പുത്രനാണ്. 

ഭാര്യ :-  ഡോ. രാജം ചന്ദ്രശേഖർ. 

മക്കൾ സതീഷ് ചന്ദ്രൻ (മുൻ ജിഎം വെസ്റ്റേൺ ഇന്ത്യ ഫ്ലൈവുഡ്) രാജേഷ് കുമാർ (അധ്യാപകൻ ) പ്രിയ (യുഎസ്എ) 

മരുമക്കൾ :-  ഷീജ എൻകെ, ഷീമ പി.കെ, ഗോപിനാഥൻ 

സഹോദരങ്ങൾ: പരേതയായ സിഎച്ച് ലക്ഷ്മിക്കുട്ടിഅമ്മ, സി.എച്ച് ലീലാ അമ്മ.

Previous Post Next Post