കൊളച്ചേരി :- കൊളച്ചേരി സ്വദേശി മഹേഷ് പട്ടുവകാരൻ ചിരട്ടയിൽ നിർമ്മിക്കുന്നത് എല്ലാം സംഗീതോപകരണങ്ങൾ . ചിരട്ടയിലും നിർമ്മിച്ച വയലിനും ഗിറ്റാറും ഷഹനായും എല്ലാം ഒറിജിനലിനെ വെല്ലുന്ന രീതിയിൽ സംഗീതം പൊഴിക്കും.
കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതോടെയാണ് മഹേഷ് സംഗീതോപകരണങ്ങൾ നിർമിക്കാൻ തുടങ്ങിയത്. ചിരട്ട ചെറിയ കഷണങ്ങളായി മുറിച്ച് പശ ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ച് ഓടക്കുഴൽ നിർമ്മിച്ചു. ഇതിൽനിന്ന് മനോഹര ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോഴാണ് മറ്റു ഭാഗങ്ങളിലേക്ക് തിരിഞ്ഞത്. ചിരട്ടയിൽ നിർമ്മിച്ച അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നം മുഖ്യമന്ത്രി പിണറായി വിജയന് മഹേഷ് നേരിട്ട് നൽകിയിരുന്നു .തബലയുടെ പണിപ്പുരയിലാണ് ഇപ്പോൾ .
മഹേഷിൻറെ ഉപകരണങ്ങൾ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സംഗീത സദസ്സിൽ വച്ച് വായിച്ച് കേൾപ്പിച്ചു .ദാസേട്ടന്റെ ജന്മദിനത്തിൽ മൂകാംബിക സന്നിധാനത്തിൽ അങ്ങനെ അതും യാഥാർഥ്യമായി. പൂർണ്ണമായും ചിരട്ടയിൽ തീർത്ത സംഗീത ഉപകരണങ്ങൾ വാഗീശ്വരി സന്നിധിയിൽ വെച്ച് ദാസേട്ടന്റെ അസാന്നിധ്യത്തിൽ ശിഷ്യനായ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാഷ് ഏറ്റുവാങ്ങി. അമ്മയുടെ മുന്നിൽ ശ്രുതി മീട്ടിയതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ലോകത്തിൽ തന്നെ ഇത് ആദ്യം എന്നും രാമചന്ദ്രൻ മാഷ് പറഞ്ഞു. ഉപകരണങ്ങൾ കാണാൻ നിരവധി ആളുകളാണ് വീട്ടിലെത്തുന്നത്.