നാടിനെ ശുചിത്വ പാതയിലേക്ക് നയിക്കാൻ മുന്നിട്ടിറങ്ങി വിദ്യാർഥികൾ മാതൃകയാവുന്നു

 



മയ്യിൽ :- റോഡരികിലുള്ള കുപ്പികൾ ശേഖരിച്ച്‌ മയിൽ പഞ്ചായത്തിനെ ശുചിത്വത്തിൻറെ പാതയിലേക്ക് കൈപിടിച്ചുയർത്തുകയാണ് കയരളം എ യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥികളായ എം.മിറാസും, കെ അശ്വന്തും. മഴയിൽ ഒലിച്ച്  എത്തിയതും റോഡരികിൽ തള്ളിയതുമായ കുപ്പികൾ ശേഖരിച്ച് മയ്യിൽ പഞ്ചായത്തിലെ ഹരിത കർമ്മസേനകളെ ഏൽപ്പിച്ച്‌ നാടിന് മാതൃകയാവുകയാണ് ഈ കൊച്ചുകൂട്ടുകാർ.
മറ്റുള്ളവർക്ക് കഴിയാവുന്ന സഹായം ചെയ്യാനുള്ള മനസ്സുള്ളവരാണ് കുട്ടികൾ എന്നും എന്നും ഒരു വർഷത്തോളമായി ഇവർ മാലിന്യ നിർമാർജ്ജന പ്രവർത്തനം നടത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

വിദ്യാർത്ഥികളെ മയ്യിൽ പഞ്ചായത്ത് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡണ്ട്  എ. ടി ചന്ദ്രൻ അധ്യക്ഷനായി. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ സോമശേഖരൻ, പി .പി സുകുമാരൻ, കെ. രാജൻ, തുടങ്ങിയവർ സംസാരിച്ചു.

മയ്യിൽ പഞ്ചായത്ത് പതിനഞ്ചാം വാർഡ് കരക്കണ്ടത്തെ ഹുസൈനെയും റാബിയയുടെയും മകനാണ് എം. മിറാസ്. രമേശ് ബിന്ദു ദമ്പതികളുടെ മകനാണ് കെ അശ്വന്ത്.

Previous Post Next Post