കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവം സമാപിച്ചു
കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഫിബ്രുവരി 2 മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച ഊട്ട് ഉത്സവം ശനിയാഴ്ച രാവിലെ നടന്ന ശ്രീഭൂതബലി ,വിശേഷാൽ പൂജ എന്നിവയോടെ പരിസമാപ്തിയായി. വെള്ളിയാഴ്ച നവകാഭിഷേകവും പൂജയും നടന്നു. തുടർന്ന് വടക്കേ കാവിൽ കലശം, ചാലോട്ട്, നാറാത്ത്, കൊളച്ചേരി എന്നീ നെയ്യമൃത് മഠങ്ങളിൽ നിന്നും വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രത്തിലേക്ക് നെയ്യ മൃത് എഴുന്നള്ളിച്ചു. തുടർന്ന് മട്ടന്നൂർ പഞ്ചവാദ്യസംഘത്തിൻ്റെ തായമ്പക, ദീപാരാധന, ഊട്ടുത്സവത്തിൻ്റെ വിശേഷാൽ ചടങ്ങായ നെയ്യാട്ടം , ഇളന്നീ രഭിഷേകം , പൂജകൾക്ക് ശേഷം വ്രതക്കാർക്കുള്ള അടിയിലൂണും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെ നടന്ന ഊട്ടു ഉത്സവത്തോടനുബന്ധിച്ച് തിരുനൃത്തം, അന്നദാനം എന്നിവ ഉണ്ടായിരുന്നില്ല.