മയ്യില്‍:- വേളം പൊതുജന വായനശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശക്തി സ്പോര്‍ട്സ് ക്ലബ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നടന്നു. മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജയിംസ്മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റീഷ്ന, പഞ്ചായത്ത് അംഗങ്ങളായ കെ.വി.സതീദേവി, എം.പി.സന്ധ്യ, യുവജന ക്ഷേമ ബോര്‍ഡ് അംഗം ബിജ കണ്ടക്കൈ, വായനശാല പ്രസിഡന്റ് കെ.മനോഹരന്‍, കെ.സുനീഷ്, സി.സി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.