
ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി.
പൊട്ടിത്തെറി യെ തുടർന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തി. പീക്ക് സമയത്ത് ചെറിയ തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. എന്നാൽ ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.