മുക്കം (കോഴിക്കോട്): ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെ ടുത്തി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടി ക്കല്ലിങ്ങൽ കുട്ട്യാലിയുടെ മകൻ ഷഹീർ (30) ആണ് ഭാര്യ മുഹ്സിലയെ (20) കഴുത്തറുത്ത് കൊന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ഷഹീറിന്റെ മുറിയിൽ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായി രുന്ന മാതാപിതാക്കൾ എഴുന്നേറ്റു വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തയാറായില്ല.
തുടർന്ന് ഇവർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചു വരുത്തിയതോടെ ഷഹീർ വാതിൽ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു.തുടർന്ന് ബന്ധുക്കൾ അകത്ത് കയറി നോക്കുമ്പോഴാണ് മുഹ്സിലയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പുറത്തേക്കോടിയ ഷഹീ റിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് പിടികൂടിയത്. മുക്കം പൊലിസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ആറു മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. സംശയ രോഗമാണ് കൊലപാതകത്തിന്
കാരണമെന്നാണ് സൂചന. മലപ്പുറം ജില്ലയിലെ ഒതായി ചൂളാട്ടിപ്പാറ പുളിക്കൽ മുജീബിന്റെയും ഖദീ ജയുടേയും മകളാണ് മുഹ്സില. സഹോദരങ്ങൾ: മുഹ്സിൻ, റഹ്മാൻ, മുസ്ന.