കൊളച്ചേരിപ്പറമ്പ് :- കേരള ഫോക്ക്ലോർ അക്കാദമിയുടെ തെയ്യം കലാകരന്മാർക്കുള്ള ഗുരുപൂജ അവാർഡ് നേടിയ തവിടാട്ട് വളപ്പിൽ രാമൻ പണിക്കരെ ആദരിച്ചു.
സി.പി.ഐ(എം) കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച്, എ.കെ.ജി സ്മാരക വായനശാല& ഗ്രന്ഥാലയം, റെഡ്സ്റ്റാർ കൊളച്ചേരിപ്പറമ്പ് എന്നിവയുടെ പ്രവർത്തകർ ചേർന്ന് വീട്ടിലെത്തിയാണ് ആദരിച്ചത്.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സീമ. കെ.സി, ശ്രീ.കെ. പ്രിയേഷ് കുമാർ എന്നിവർ ചേർന്നാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. ചടങ്ങിൽ വായനശാല സെക്രട്ടറി ഒ.കെ. ചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി ഇ.പി. ജയരാജൻ, LC മെമ്പർമാരായ കെ.വി. പത്മജ, എം. രാമചന്ദ്രൻ, സംഘമിത്ര കലാസാംസ്കാരിക കേന്ദ്രംഎക്സിക്യുട്ടീവ് മെമ്പർ കെ.വി. നാരായണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ശ്രീ. രാമൻ പണിക്കർ നന്ദി പറഞ്ഞു.