കൊളച്ചേരി :- സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 26 മത് വാർഷീകഘോഷം ഒകെ കുറ്റിക്കോൽ ഏകപാത്ര നാടകോത്സവം നാടകസിനിമ നടൻ ബിജു ഇരിണാവ് ഉദ്ഘാടനം ചെയ്തു .
ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് നേടിയ ടി.വി രാമൻ പണിക്കരെ കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൾ മജീദ് പൊന്നാടയണിയിച്ച് ആദരിച്ചു.
രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം.ശ്രീധരൻ സ്വാഗതവും എം.പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു