കൊളച്ചേരി :- കേരള ഫോക്ക്ലോർ അക്കാദമിയുടെ തെയ്യം കലാകരന്മാർക്കുള്ള ഗുരുപൂജ അവാർഡ് നേടിയ തവിടാട്ട് വളപ്പിൽ രാമൻ പണിക്കരെ കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര കമ്മിറ്റി ആദരിച്ചു.
തറവാട്ട് കാർണവർ സി.ഒ.നാരായണൻ നമ്പ്യാർ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിന് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സി.ഒ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,സി.ഒ.കെ സജീവൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ വച്ച് രാമൻ പണിക്കർ മറുപടി പ്രസംഗം നടത്തി.