തിരഞ്ഞെടുപ്പ് സമയത്ത് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി
കണ്ണൂര്‍: നിയമ സഭ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി കണ്ണൂരില്‍ എത്തിയ കേന്ദ്ര സായുധ സേന വിഭാഗത്തിന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS തിരഞ്ഞെടുപ്പ് സമയത്ത് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ ഒരു കമ്പനി കേന്ദ്ര സായുധ സേന ചാല ചിന്മയ വിദ്യാലയത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സായുധ സേനയും പോലീസ്സും തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായുള്ള റൂട്ട് മാര്‍ച്ച് നടത്തിവരുന്നുണ്ട്.