എൽ.ഡി.എഫ്. തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു
തളിപ്പറമ്പ്: എൽ.ഡി.എഫ്. തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. കെ.കെ.എൻ. പരിയാരം ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ പ്രകടന പത്രിക പ്രകാശനം നിർവ്വഹിച്ചു. മികച്ച പണിയ സിനിമയക്കുള്ള പുരസ്ക്കാരം നേടിയ കെഞ്ചിറ എന്ന സിനിമ സംവിധാനം ചെയ്ത മനോജ് കാന പ്രകടന പത്രിക ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വേലിക്കാത്ത് രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു എം.എൽ.എ, സ്ഥാനാർത്ഥി എം.വി. ഗോവിന്ദൻ മാസ്റ്റർ, ടി.കെ.ഗോവിന്ദൻ, ബിജു കണ്ടക്കൈ, വി.വി. കണ്ണൻ, അഡ്വ: പി.എൻ. മധുസൂദനൻ ,രവിനമ്പ്രം, കെ.സി സോമൻ നമ്പ്യാർ, പി.പി. വിനോദ് കുമാർ, ടി.എസ്. ജെയിംസ്, പി.കെ. ശ്യാമള ടീച്ചർ, സിനിമ സംവിധായകൻ ഷെറിൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.സന്തോഷ് സ്വാഗതം പറഞ്ഞു.