മയ്യിൽ: വീടുകളുടെയും തൊഴിൽ സ്ഥാപനങ്ങളുടെയും പരിസരം, പാതയോരങ്ങൾ, കവലകൾ, തുടങ്ങിയ ഇടങ്ങളിലെ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കൽ, പ്ലാസ്റ്റിക് മാലിന്യം, കുപ്പികൾ എന്നിവയുടെ നിർമാർജനം, ഓടകളിലെ ചപ്പുചവറുകൾ നീക്കൽ എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. കോവിഡ് ജാഗ്രതാ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഡ്രൈ-ഡേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
മഴക്കാലമെത്തും മുമ്പേ ശുചീകരണപ്രവൃത്തികൾ പൂർത്തീകരിച്ച് നമ്മുടെ നാടിനെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കാനായി ഏവരും രംഗത്തിറങ്ങണം.