കണ്ണാടിപറമ്പിൽ വാടക ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് മൂന്നര ലക്ഷം കവർന്നു


കണ്ണാടിപറമ്പ്: കണ്ണാടിപറമ്പിൽ വാടക ക്വാർട്ടേഴ്സ് കുത്തിതുറന്ന് മൂന്നര ലക്ഷം രൂപ കവർന്നു. കണ്ണാടിപറമ്പ് ആറാം  പിടികയിലെ ജുബൈരിയത്തിന്റെ ക്വാർട്ടേഴ്സിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ മകനോടൊപ്പം കൊളച്ചേരിയിൽ പോയി വൈകുന്നേരം തിരികെ ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് മോഷ്ണം നടന്നതായി അറിഞ്ഞത്. വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് പെട്ടിയിൽ സൂക്ഷിച്ച പണമാണ് കവർന്നത്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

സംഭവത്തിൽ മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്വാഡ് മണം പിടിച്ച് 200 മീറ്ററോളം ദൂരം ഓടി നിന്നു. ഇന്ന് ഉച്ചയ്ക്ക് വിരലടയാള വിദഗ്ധർ പരിശോധന നടത്തി


Previous Post Next Post