കണ്ണാടിപ്പറമ്പ് :- അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവേറി വരുന്ന സാഹചര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. മിനി ഫോറസ്റ്റ് ചലഞ്ചിലൂടെ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ മാതൃകാ വനങ്ങള്‍ ഒരുക്കികൊണ്ടാണ് ജില്ലാ പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയെന്ന ആശയം നടപ്പിലാക്കുക. മത്സരമായാണ് ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
വ്യക്തികള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പങ്കെടുക്കാം. രണ്ട് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ഭൂമിയില്‍ 400 മുതല്‍ 1000 വരെ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയാണ് ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിന്റെ ഭാഗമാവേണ്ടതെന്ന് പി.പി.ദിവ്യ പറഞ്ഞു.
പരിപാടിയുടെ നാറാത്ത് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം മെയ് 30 ന് രാവിലെ 11ന് കണ്ണാടി പ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോയത്തിനു സമീപത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ്റ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് കെ.ശ്യാമള സ്വാഗതം പറഞ്ഞു . പൊതുമാരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ: ടി. സരള, ജില്ലാ പഞ്ചായത്തംഗം കെ. താഹിറ, എ.ശരത്ത് ക്ഷേത്രം എക്സി: ഓഫീസർ എം.മനോഹരൻ ,കാണി കൃഷ്ണൻ, പി.വി.ബാലകൃഷ്ണൻ എന്നിവർ ആശംസ നേർന്നു.
മിനി ഫോറസ്റ്റ് ചലഞ്ചിനുള്ള വൃക്ഷത്തൈകള്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കി നല്‍കുമെന്നും താല്‍പര്യമുള്ളവര്‍ അതത് ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടണമെന്നും അവര്‍ അറിയിച്ചു. ചെറുവനങ്ങള്‍ക്ക് വേലിയൊരുക്കുന്നതിനുള്ള സഹായവും ജില്ലാ പഞ്ചായത്ത് നല്‍കും.