കണ്ണാടിപ്പറമ്പ്:- വിവാഹവേദിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിലേക്ക് ധനസഹായം നല്‍കി വധൂവരന്‍മാരുടെ മാതൃക. കണ്ണാടിപ്പറമ്പ് ശാന്ത ഭവനത്തില്‍ പരേതനായ കെ സുരേശന്റെയും ടി കെ നിഷയുടെയും ഭിന്നശേഷിക്കാരിയായ മകള്‍ സൂനയും കണ്ണാടിപ്പറമ്പ് മാതോടത്തെ ചിറയില്‍ കുഞ്ഞിരാമന്റെയും ലീലയുടെ മകന്‍ റിജേഷിന്റെയും വിവാഹവേദിയില്‍ വച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ ചാലഞ്ചിലേക്ക് ധനസഹായം നല്‍കിയത്. ധനസഹായമായ 10000 രൂപ അഴീക്കോട് എംഎല്‍എ കെ വി സുമേഷിനു കൈമാറി.