സർവീസിൽ നിന്നും വിരമിക്കുന്ന കെ.രാമകൃഷ്ണൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി


കമ്പിൽ :-
സർവ്വീസിൽ നിന്നും വിരമിക്കുന്ന  കമ്പിൽ ALP സ്കൂൾ പ്രധാനധ്യാപകൻ കെ.രാമകൃഷ്ണൻ മാസ്റ്റർക്ക് സ്കൂൾ PTA യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

നീണ്ട 37 വർഷത്തെ സർവ്വീസിന് ശേഷമാണ് വിരമിക്കുന്നത് .KSTA തളിപ്പറമ്പ് സബ് ജില്ലാ സിക്രട്ടറി ,ജില്ലാ എക്സിക്യൂട്ടീവ് അംഗം , എന്നീ സ്ഥാനങ്ങൾ വഹിച്ചു .

ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ രാമകൃഷ്ണൻ മാസ്റ്റർ പു ക സ മയ്യിൽ മേഖല കമ്മിറ്റി അംഗമാണ് .സാംസ്കാരിക പ്രവർത്തകനും ഗായകനുമായ ഇദ്ദേഹം CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗമാണ്.

യാത്രയയപ്പ് ചടങ്ങിൽ വച്ച് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.പി അബ്ദുൾ മജീദ് ഉപഹാരം നൽകി . പി ടി എ പ്രസിഡൻ്റ് പി.ടി രമേശൻ അധ്യക്ഷത വഹിച്ചു .SSG ചെയർമാൻ ശ്രീധരൻ സംഘമിത്ര, മുൻ ഹെഡ്മാസ്റ്റർ ടി.പി നാരായണൻ നമ്പ്യാർ ,ഹനീഫ, അനിൽശ്രി എന്നിവർ പ്രസംഗിച്ചു .രാമകൃഷ്ണൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി .കെ .സ്മിത സ്വാഗതവും സി കെ ജ്യോതി നന്ദിയും പറഞ്ഞു.

Previous Post Next Post