നാറാത്ത്: - ആലിങ്കീഴിലെ 'ബിരിയാണി ഹൗസ് ' ഹോട്ടലിൽ മോഷണം. ഇന്നലെ രാത്രിയോടെ കള്ളൻ കയറി മോഷണം നടത്തിയതായാണ് വിവരം.
ഇന്നു രാവിലെ കട തുറന്നപ്പോഴാണ് ഉടമ മോഷണം നടന്നതായി അറിഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന എട്ടായിരം രൂപയോളമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഹോട്ടൽ ഉടമ മയ്യിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സി സി ടി വി ദ്യശൃം കാണാം