പാമ്പുരുത്തി പാലം പുനർനിർമാണം; ഡി.വൈ.എഫ്.ഐ മന്ത്രി എം വി ഗോവിന്ദന് നിവേദനം നൽകി

 



കൊളച്ചേരി: പാമ്പുരുത്തി പാലം പുനർനിർമിക്കുക, ദ്വീപിനു ചുറ്റും ഭിത്തി നിർമിക്കുക, ദ്വീപ് സംരക്ഷണത്തിനു ശാശ്വത പരിഹാരം കാണുക, ദ്വീപിൻ്റെ സമഗ്ര വികസനത്തിന് പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  ഡി.വൈ.എഫ്.ഐ പാമ്പുരുത്തി യൂനിറ്റ് തദ്ധേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും തളിപ്പറമ്പ് എം.എൽ.എയുമായ

എം വി ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. ഡി.വൈ.എഫ്.ഐ.   പാമ്പുരുത്തി യൂണിറ്റ് സെക്രട്ടറി വി കെ സഫീർ, പ്രസിഡണ്ട് വി കെ ഷഫീഖ്, എം സവാദ് , ഷിജു പവിത്രൻ തുടങ്ങിയവരാണ് നിവേദനം നൽകിയത്. നിലവിലുള്ള പാലം ഇടുങ്ങിയതും ദ്വീപ് വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതുമാണ്. സമാന്തരമായി നിർമിച്ച ബണ്ടാവട്ടെ ഒന്നാം മഹാപ്രളയത്തിൽ തകർന്ന് ഗതാഗതത്തിനു ബുദ്ധിമുട്ട് നേരിടുകയാണ്.  ദ്വീപ് വികസനത്തിന് ആവശ്യമായ ഇടപെടൽ നടത്താൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Previous Post Next Post