ബിജു കണ്ടക്കൈ സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി

 



കണ്ണൂർ:-ബിജു കണ്ടക്കൈ സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി. എ.കെ.ജി. സെന്ററിന്റെ സെക്രട്ടറിയായി ബിജു കണ്ടക്കൈ ചുമതലയേൽക്കും. ഇപ്പോഴത്തെ സെക്രട്ടറി കണ്ണൂരിൽനിന്നുള്ള കെ. സജീവൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ തുടർന്നാണ് ബിജുവിനെ എ.കെ.ജി. സെന്ററിന്റെ സെക്രട്ടറിയാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

സി.പി.എം. മയ്യിൽ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ് ബിജു. എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച ബിജു തിരിച്ചുവന്നശേഷം ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്നു. നിലവിൽ യുവജനക്ഷേമ ബോർഡ് അംഗവും കണ്ണൂർ സർവകലാശാലാ സിന്റിക്കേറ്റ് അംഗവുമാണ്

Previous Post Next Post