കൊളച്ചേരി :- കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ഒരു കോടി രൂപയുടെ പൾസ് ഓക്സിമീറ്ററുകൾ നൽക്കുന്നതിന്റെ ഭാഗമായി കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ പഞ്ചായത്തുകൾക്ക് ഓക്സി മീറ്റർ കൈമാറി .
കൊളച്ചേരി പഞ്ചായത്ത് ആഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൽ മജീദ് കെ പി ക്ക് ശ്രീ ഇ.കെ. വിനോദൻ കൈമാറി.ചടങ്ങ് ശ്രീ ഇ.കെ.വിനോദൻ (കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട്) ഉദ്ഘാടനം ചെയ്തു സി.മുരളീധരൻ (പ്രസിഡണ്ട്, കെ.എസ്.ടി.എ തളിപ്പറമ്പ് സൗത്ത് സബ് ജില്ല) അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബദുൾ മജീദ് കെ.പി കെ.എസ്.ടി.എ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു.
തുടർന്ന്കെ.സി.സുനിൽ (ജില്ലാ എക്സി.കമ്മിറ്റിയംഗം),എം.ദാമോദരൻ, കെ.രാമകൃഷ്ണൻ,കെ.ബാലസുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനുള്ള ഓക്സിമീറ്ററുകൾ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റജിക്കും മയ്യിൽ പഞ്ചായത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് എം സി ഷീല പ്രസിഡണ്ട് കെ.കെ.റിഷ്നക്കും കൈമാറി.
സബ് ജില്ലാ സെക്രട്ടറി പി.പി.സുരേഷ് ബാബു, പ്രസിഡണ്ട് സി.മുരളീധരൻ, കെ.രാജീവൻ, കെ.കെ.പ്രസാദ്, ടി.രാജേഷ്, പി.പ്രദീഷ്, പി.രഞ്ജിത്ത്, പി.ബിന്ദു, കെ.ഹേമന്ത് ,ഒ.സി.രാജേഷ്, എം.രാജേഷ്, പി.സി.സജേഷ് എന്നിവർ നേതൃത്വം നൽകി.