തിരുവനന്തപുരം :- കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണമായ തോതിൽ പുന:സ്ഥാപിക്കപ്പെടാത്തതിനാലും, സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമായിവരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10-ാം തീയതി ശനിയാഴ്ച 10.30 AM മുതൽ 12.15 P.M വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്റ്റ് മാസം 17-ാം തീയതി ചൊവ്വാഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുന്നു.
ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് നൽകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് 03.08.2021 മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിക്കുന്നു.