സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചിത്രപ്രദർശനം സംഘടിപ്പിച്ചു



കമ്പിൽ :-
സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചെറുക്കുന്ന് സർഗധാര യുടെ നേതൃത്വത്തിൽ യുവ ചിത്രകാരി അഞ്ജലി ഗോപാലൻ്റ ചിത്രങ്ങളുടെ പ്രദർശനം ഓൺലൈനിൽ  നടത്തി.

ലളിതകലാ അക്കാദമി മുൻ സിക്രട്ടറിയും പ്രശസ്ത ചിത്രകാരനുമായ പൊന്ന്യം ചന്ദൻ ഉദ്ഘാടനം ചെയ്തു.

ചിത്രകാരൻ വർഗീസ് കളത്തിൽ ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു .രാധാകൃഷ്ണൻ മാണിക്കോത്ത് ,കെ.രാമകൃഷ്ണൻ മാസ്റ്റർ ,എം.വി ബാലകൃഷ്ണൻ പണിക്കർ ആശംസ പ്രസംഗം നടത്തി .

ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. എ ഒ പവിത്രൻ സ്വാഗതവും ,അഞ്ജലി ഗോപാലൻ നന്ദിയും പറഞ്ഞു.






Previous Post Next Post