കൊളച്ചേരി :- ലോക പരിസ്ഥിതി ദിനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൃക്ഷത്തൈകൾ നട്ട് സമുചിതമായി ആചരിച്ചു. സോഷ്യൽ ഫോറസ്ട്രി വിഭാഗം, ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്ത് അധീനതയിലുള്ള നണിയൂർ പുറമ്പോക്ക് ഭൂമിയിൽ നദീതീരത്ത് പ്രകൃതി മനോഹാരിത ആസ്വാദ്യമാകുന്ന തരത്തിലുള്ള ഉങ്ങ്, താന്നി, നീർമരുത്, മന്ദാരം, പുളി, കുന്നിവാക, നെല്ലി, കണിക്കൊന്ന തുടങ്ങിയ ഇനത്തിലുള്ള നാനൂറോളം വൃക്ഷത്തൈകൾ നട്ട് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ പി അബ്ദുൾ മജീദ് പരിപാടി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി സജിമ എം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ കെ പി നാരായണൻ സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ശ്രീ.കെ.പി.അബ്ദുൾ സലാം, ശ്രീമതി. അസ്മ കെ.വി., വാർഡ് മെമ്പർ ശ്രീമതി അജിത ഇ.കെ എന്നിവർ ആശംസ നേർന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശിവാനന്ദൻ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി. ദീപ, എഞ്ചിനീയർ ശ്രീമതി. നിഷ എ പാടശേഖര കമ്മറ്റി സെക്രട്ടറി ശ്രീ.ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.