കൊളച്ചേരി :- മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പൊതു പരിസരങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവ ജൂൺ 5, 6 തിയ്യതികളിൽ ശുചീകരിക്കുന്നതിനു വേണ്ടിയുള്ള പരിസര ശുചീകരണ പരിപാടി കോവിഡ് മാനദണ്ഡങ്ങളോടെ പഞ്ചായത്ത് തലത്തിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയവും, കമ്പിൽ ടൗൺ പരിസരവും ശുചീകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി സജി മ എം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ. നിസാർ എൽ സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ശ്രീ.കെ.പി.അബ്ദുൾ സലാം, ശ്രീ.കെ ബാലസുബ്രഹ്മണ്യൻ, ശ്രീമതി അസ്മ കെ.വി., വാർഡ് മെമ്പർമാരായ . കെ.പി നാരായണൻ, മുഹമ്മദ് അഫ് കെ. ശ്രീമതി സമീറ സി.വി, നാസിഫ് പി.വി, എൻ പി സുമയ്യത്ത്, ഗീത വി.വി അജിത ഇ.കെ, സീമ കെ.സി എന്നിവർ ആശംസകൾ നേർന്നു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശിവാനന്ദൻ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി. ദീപ, എഞ്ചിനീയർ ശ്രീമതി. നിഷ എം ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തൊഴിലുറപ്പ് നാട്ടുകാർ എന്നിവരും ശുചീകരണത്തിൽ പങ്കാളികളായി.