കണ്ണൂർ :- 24.55 കോടി രൂപ ചെലവിൽ കണ്ണൂരിൽ നിർമിക്കുന്ന കോടതി കെട്ടിടത്തിന് ആറുനിലകൾ ഉണ്ടാവും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ മുൻകൈയിൽ 24.55 കോടിയുടെ പുതിയ കെട്ടിടത്തിന്റെ മാസ്റ്റർപ്ലാൻ ഹൈക്കോടതി അംഗീകരിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പ്രസ്തുത തുകയ്ക്കുള്ള ഭരണാനുമതി നൽകിയത്.
പുതിയ ആറുനില കെട്ടിടം വരുന്നതോടെ കൂടുതൽ പുതിയ കോടതികൾ കണ്ണൂരിൽ വരും. 1907ലാണ് കണ്ണൂർ കോടതി സ്ഥാപിതമാകുന്നത്. അതുകൊണ്ടുതന്നെ പഴയ കോടതിക്കെട്ടിടത്തിന് ചരിത്രപ്രാധാന്യമുണ്ട്.