പറശ്ശിനിക്കടവ് : - സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുവദിച്ചതോടെ പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രം ഇന്ന് മുതൽ സന്ദർശകർക്കായി തുറക്കും.
കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയാണ് സന്ദർശനം അനുവദിക്കുക. കഴിഞ്ഞ ഏപ്രിൽ 22-ന് അടച്ച ശേഷം ചേര, മുഴമൂക്കൻ കുഴി മണ്ഡലി, കുരങ്ങ്, അണലി എന്നിവ പ്രസവിച്ചു.
ഒരു മണിക്കൂറിൽ 50 പേർക്ക് മാത്രമാണ് പ്രവേശനം. ലോക്‌ഡൗൺ കാലത്തും പാർക്കിലെ ജീവികളുടെ ആവാസവ്യവസ്ഥകളിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തിയിരുന്നതായി പാർക്ക് ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ പറഞ്ഞു.