ചേലേരി :- ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർധരായ വിദ്യാർത്ഥികൾക്ക് ചേലേരി മണ്ഡലം 152,154 ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ നൽകി ഓൺലൈൻ പഠന സൗകര്യമൊരുക്കി.
ചേലേരി എ.യു. പി സ്കൂളിൽ വച്ച് നടന്ന പരിപാടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. വി. പി അബ്ദുൽ റഷീദ് സ്കൂൾ പ്രധാനാധ്യാപിക സി.കെ പുഷ്പലത ടീച്ചർക്ക് കൈമാറി വിതരണം നിർവഹിച്ചു.
ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി പ്രേമനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം ശിവദാസൻ, ഡിസിസി മെമ്പർ എം. അനന്തൻ മാസ്റ്റർ, എം. സുജിത് മാസ്റ്റർ, കെ. മുരളീധരൻ മാസ്റ്റർ, ശംശു കൂളിയാലിൽ, എം. പി പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ. കലേഷ്, എ. ദിപിൻ, അഖിൽ സി.ഒ, എം. വി ഫാറൂഖ്, അനീസ് മാസ്റ്റർ, മുഫീദ് മാസ്റ്റർ, എം. വിശ്വനാഥൻ, സുധ ടീച്ചർ എന്നിവർ സംബന്ധിച്ചു.
പ്രധാനധ്യാപിക സി.കെ പിഷ്പലത ടീച്ചർ നന്ദി അറിയിച്ചു.