ഫസ്റ്റ് ബെല്ലിൽ പ്ലസ്ടു ക്ലാസുകൾ നാളെ തുടങ്ങും


തിരുവനന്തപുരം :- 
കൈറ്റ് വിക്ടേഴ്സ് ചാനലിൽ രണ്ടാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും.

 ആദ്യ ഒരാഴ്ച കഴിഞ്ഞ വർഷത്തെ പാഠങ്ങൾ എത്രത്തോളം സ്വായത്തമാക്കിയെന്ന് വിദ്യാർഥികൾക്കു കൂടി ബോധ്യമാകും വിധമുള്ള ബ്രിഡ്ജ് ക്ലാസുകളാകും. 

കുട്ടികൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാതിരിക്കാനുള്ള ക്ലാസുകളും ഒപ്പം നൽകും. 

ഒരാഴ്ച ഈ ക്ലാസുകൾ ആവർ ത്തിച്ചശേഷം രണ്ടാംവർഷ പാഠഭാഗങ്ങളുടെ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു.

Previous Post Next Post