ചേലേരി :- ചേലേരി മുക്കിൽ മരത്തിനു മുകളിൽ കണ്ട പെരും പാമ്പ് നാട്ടുകാർക്ക് കൗതുകമായി.
ഇന്ന് രാത്രി 9 മണിയോടെയാണ് പാമ്പിനെ കണ്ടത്. ചേലേരി മുക്കിലെ കള്ള് ഷാപ്പിന് സമീപമായി നാരായണ മാരാറുടെ വീട്ടുപറമ്പിലെ മാവിനു മുകളിലാണ് പാമ്പിനെ കണ്ടെത്.
വിവരമറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും പിന്നീട് വിദഗ്ദരായ പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ചിരിക്കുകയായിരുന്നു.