നാറാത്ത് :- നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ ഹെൽപ് ഡെസ്കിൽ സിപിഐഎം മറ്റു സന്നദ്ധസേന അംഗങ്ങളെ ഇരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നാറാത്ത് ഗ്രാമ പഞ്ചായത്ത് UDF മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, UDF നേതാക്കൾ എന്നിവർ മെഡിക്കൽ ഓഫീസരെ കണ്ടു പ്രതിഷേധമറിയിച്ചു.
പഞ്ചായത്ത് മെമ്പർമാരായ കെ. എൻ. മുസ്തഫ, സൈഫുദ്ദീൻ നാറാത്ത്, റഹ്മത്ത്. കെ, നിഷ, മുഹമ്മദ് അലി ആറാംപീടിക, മൈമൂനത്ത്, മിഹ്റാബി, ബ്ലോക്ക് മെമ്പർ നികേത്, റഷീദ യു ഡി എഫ് നേതാകൾ ആയ രജിത്ത് നാറാത്ത്, കാദർ, ഷിനാജ്, അഷ്‌റഫ്. പി, എന്നിവരാണ് മെഡിക്കൽ ഓഫീസറെ കണ്ടു പ്രതിഷേധം അറിയിച്ചത്.
നാറാത്ത് PHC യിൽ ഹെൽപ് ഡെസ്ക് DYFI യാണ് ഉണ്ടാക്കിയതെന്നും വേറെ ആരെയും അവിടെ ഇരുത്താൻ വിടില്ലെന്നും സിപിഐഎം പറഞ്ഞതായി യുഡിഎഫ് ആരോപിച്ചു.
ഇനി ആശവർക്കർമാരെയോ സന്നദ്ധ സേനഅംഗങ്ങളെയോ മാറി ഇരുത്തണമെന്ന് UDF പഞ്ചായത്ത് മെമ്പർമാർ ആവശ്യപെടുകയും ആയത് പ്രകാരം ഇനിയുള്ള ദിവസങ്ങളിൽ ആശവർക്കർമാരെ ഹെൽപ് ഡെസ്കിൽ ഇരുത്താമെന്ന മെഡിക്കൽ ഓഫീസറുടെ ഉറപ്പിൻ മേൽ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.