മലപ്പട്ടത്ത് പുഷ്പക്കൃഷിക്ക് തുടക്കമായി


‘ഓണത്തിന് ഒരു കുട്ട പൂവ്’ പദ്ധതിയുടെ മലപ്പട്ടം പഞ്ചായത്തുതല ഉദ്ഘാടനം അഡുവാപ്പുറം സൗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി നിർവഹിക്കുന്നു

മലപ്പട്ടം:- ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ‘ഒരു കുട്ട പൂവ്’ പദ്ധതിയുടെ മലപ്പട്ടം പഞ്ചായത്തുതല ഉദ്ഘാടനം നടത്തി. അഡുവാപ്പുറം സൗത്തിൽ മലപ്പട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ കെ.പി. രമണി നിർവഹിച്ചു.

ഡി.വൈ.എഫ്.ഐ. അഡുവാപ്പുറം സൗത്ത് യൂണിറ്റാണ് അരയേക്കർ സ്ഥലത്ത് പുഷ്പക്കൃഷി ചെയ്യുന്നത്.

ജില്ലാ പഞ്ചായത്തംഗം സി.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രൻ, കെ.വി. മിനി, ഒ. ഷിനോജ്, എ.കെ. സതി, ടി. രഘുവരൻ, പി.പി. ദിജേഷ്, കൃഷി ഓഫീസർ അനുഷ അൻവർ, എം.പി. വികേഷ് എന്നിവർ സംസാരിച്ചു.

Previous Post Next Post