മയ്യിൽ:-അജ്ഞാത വാഹനമിടിച്ച് യുവാവിന് സാരമായ പരിക്ക്. കുറ്റ്യാട്ടൂർ പഴശ്ശിയിലെ പട്ടേരി സുരേശനെയാണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.
എട്ടാം മൈലിൽ ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. ചാലോട് ഭാഗത്ത് നിന്നെത്തിയ വാഹനമാണ് ഇടിച്ചതെന്നാണ് സംശയിക്കുന്നത്. വാഹനം നിർത്താതെ പോയി.
മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടുത്ത കാലത്തായി മയ്യിൽ ഭാഗങ്ങളിൽ സമാന അപകടങ്ങൾ ഏറി വരികയാണ്.