കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന കെ.വി.ഗോപാലൻ മാസ്റ്ററുടെ മുപ്പതാം ചരമദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വേശാല ബൂത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.
രാവിലെ 10 മണിക്ക് സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് വേശാലയിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യകിറ്റു വിതരണം നടന്നു.
ഭക്ഷ്യകിറ്റിന്റെ വിതരണോത്ഘാടനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാണിയൂർ മണ്ഡലം പ്രസിഡന്റ് പി.വി സതീശന്റെ അധ്യക്ഷതയിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്‌ദുൾ റഷീദ് നിർവ്വഹിച്ചു.
ചടങ്ങിൽ കോൺഗ്രസ്സ് കൊളച്ചേരി ബ്ലോക്ക് മുൻ പ്രസിഡന്റ് വി.പദ്മനാഭൻ മാസ്റ്റർ,കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ എ.കെ.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് അമൽ കുറ്റ്യാട്ടൂർ സ്വാഗതവും വിനോദ് സി.വി.നന്ദിയും പറഞ്ഞു.