വേറിട്ട പ്രതിഷേധവുമായി വെൽഫെയർ പാർട്ടി
ചേലേരി :ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പെട്രോളിയം വിലവർധനക്കെതിരെ വേറിട്ട പ്രതിഷേധവുമായി വെൽഫെയർ പാർട്ടി. വാരം റോഡ് പെട്രോൾ പമ്പിന് മുന്നിലാണ് ആക്ഷേപ ഹാസ്യ ഗാനങ്ങളുമായി വെൽഫെയർ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചത്. കേന്ദ്ര സർക്കാരിന്റെ പാവങ്ങളോടുള്ള അവഗണനയും കോർപ്പറേറ്റ് ദാസ്യവും സൂചിപ്പിക്കുന്ന ഗാനങ്ങൾ ജനങ്ങൾക്ക് നവ്യാനുഭവമായി മാറി. പ്രതിഷേധ ഗാന പരിപാടിക്ക് വിനോദ് കാറാട്ട്, ഹാഷിം, നബീൽ, ബാബുരാജ്, ടി പി മുഹമ്മദ്, അഖിൽ, സ്വബാഹ് എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി കോളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം. വി, നൗഷാദ് ചേലേരി, ടീം വെൽഫെയർ തളിപ്പറമ്പ് മണ്ഡലം കൺവീനർ നൂറുദ്ധീൻ എന്നിവർ സംസാരിച്ചു.മുസ്തഫ ചേലേരി നന്ദി പറഞ്ഞു.