ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ചിറക്കൽ: മന്ന മൂപ്പൻപാറയ്ക്ക് സമീപം ബൈക്കുകൾ കുട്ടിയിടിച്ച് യുവാവ് മരിച്ചു. വളപട്ടണം കെ.എസ്.ഇ.ബിക്ക് സമീപം താമസിക്കുന്ന ലാലു (37) ആണ് മരിച്ചത്.

ഞാറാഴ്ച്ച പുലർച്ചെ 12.45 ഓടെയാണ് അപകടം. എതിർ ദിശകളിൽ വരികയയിരുന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ രാജേഷ് (28), സച്ചിൻ(30), പ്രിയേഷ് (28) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പരേതനായ മോഹനന്റെയും ശൈലജയുടെയും മകനാണ്.

ഭാര്യ: അർച്ചന. മക്കൾ: അൻജിത, ആവണി, അൻവിക (മൂന്ന് പേരും വിദ്യാർത്ഥിനികൾ).

സഹോദരങ്ങൾ: മഹേഷൻ, മായ.

Previous Post Next Post