കണ്ണൂർ :- കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിനു കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രം വേണമെന്ന ഉത്തരവ് തിരുത്തി കളക്ടർ ടി.വി.സുഭാഷ്. ജനങ്ങൾ വാക്സിനേഷനോടു വിമുഖത പ്രകടിപ്പിക്കാനുള്ള സാധ്യത പരിഗണിച്ചാണ്, വാക്സിനേഷനെ കോവിഡ് പരിശോധനയുമായി ബന്ധിപ്പിക്കേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ പറഞ്ഞു.
വാക്സിനേഷൻ സ്വീകരിക്കുംമുമ്പ് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തിനെതിരെ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.