എയര്‍ ബബിള്‍ കരാര്‍ പുതുക്കി, ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു

 


 


ദോഹ : ഇന്ത്യക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസ് നടത്തുന്നതിനുള്ള എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഒരു മാസത്തേക്കേണ് കരാര്‍ പുതുക്കിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു.


എയര്‍ ബബിള്‍ കരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇന്നു രാവിലെയുള്ള ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് മുടങ്ങിയിരുന്നു. നിലവിലെ എയര്‍ ബബിള്‍ കരാര്‍ ജൂണ്‍ 30 അര്‍ധരാത്രിവരെയായിരുന്നു. എന്നാല്‍, പുതുക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഇന്ന് പുലര്‍ച്ച മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുടങ്ങിയത്.


കണ്ണൂര്‍, കൊച്ചി ഉള്‍പ്പെടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോയുടെ സര്‍വീസും മുടങ്ങിയതോടെ നിരവധി മലയാളികളുടെ യാത്രയും തടസ്സപ്പെട്ടിരുന്നു.

Previous Post Next Post