മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി ആൻറ് സി.ആർ.സി ഗ്രന്ഥാലയ തലത്തിൽ നടത്തിയ ഓണവസന്തം 2021 സമാപന സമ്മേളനം കെ.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചരിത്ര വസ്തുതകളെ ചേർത്ത് വെച്ചു് ഓണം ആഘോഷിക്കുമ്പോഴാണ് നമ്മുടെ സാംസ്കാരിക വികാസം പൂർണ്ണമാകുന്നതെന്നും അപ്പോഴാണ് ആഘോഷങ്ങൾ കൂടുതൽ അർത്ഥവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച നീണ്ട ഓണവസന്തം പരിപാടിയുടെ ഭാഗമായി വിവിധ ഓൺലൈൻ മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സര ഇനങ്ങളുടെ അവലോകനവും ഫലപ്രഖ്യാപനവും കെ.വി യശോദ ടീച്ചർ നടത്തി.കെ.കെ ഭാസ്കരൻ (പ്രസി: സി.ആർ.സി) അദ്ധ്യക്ഷനായ ചടങ്ങിൽ പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) സ്വാഗതവും, കെ.സജിത (ലൈബ്രേറിയൻ) നന്ദിയും പറഞ്ഞു.
മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി യുടെ ഓണ വസന്തം 2021 സമാപിച്ചു