നാറാത്ത് :- ബി.ജെ.പിയുടെ കളളപ്പണത്തിനെതിരെ എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് ടൗൺ, കണ്ണാടിപ്പറമ്പ് തെരുവ് എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ തന്നെയാണ് കള്ള പണത്തിനും കള്ള നോട്ടടിക്കും നേതൃത്വം നൽകുന്നത്, ബിജെപിയുടെ കള്ളപ്പണ ഇടപാടുകളെ തുറന്നു കാട്ടുന്നതിൽ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും പത്ര മാധ്യമങ്ങളും മൗനം വിടിയണമെന്ന് നാറാത്ത് ഉദ്ഘാടന പ്രസംഗത്തിൽ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ആവശ്യപ്പെട്ടു.
മണ്ഡലം ജോ:സെക്രട്ടറി മുസ്തഫ നാറാത്ത്, ബ്രാഞ്ച് സെക്രട്ടറി ഷംസുദ്ദീൻ, മൂസാൻ,റാഫി എന്നിവർ നേതൃത്വം നൽകി.
കണ്ണാടിപ്പറമ്പ് തെരുവിൽ നടന്ന പ്രതിഷേധത്തിൽ പഞ്ചായത്ത് ജോ:സെക്രട്ടറി ഹനീഫ എംടി വിഷയാവതരണം നടത്തി പഞ്ചായത്ത് ട്രഷറർ ജവാദ്, ബ്രാഞ്ച് സെക്രട്ടറി അമീർ, തസ്നീം തുടങ്ങിയവർ നേതൃത്വം നൽകി.