ചേലേരി :സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിപുലമായി നടത്താൻ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഓൺലൈൻ ക്വിസ്, കലാപരിപാടികൾ, മധുരവിതരണം എന്നിവ സംഘടിപ്പിക്കും .ആഗസ്റ്റ് 15-ന് രാവിലെ 9 മണിക്ക് ചേലേരി മുക്ക് ടൗണിൽ qവെൽഫെയർ പാർട്ടി കോളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി ദേശീയ പതാക ഉയർത്തും.
യോഗത്തിൽ മുഹമ്മദ് എം വി അധ്യക്ഷത വഹിച്ചു. നിഷ്താർ സ്വാഗതവും വിനോദ് കാറാട്ട് നന്ദിയും പറഞ്ഞു.