കണ്ണൂർ യൂണിവേഴ്സിറ്റി ഒന്നും രണ്ടും വർഷ പരീക്ഷകൾ സമയബന്ധിതമായി നടത്തണം - പാരലൽ കോളേജ് അസോസിയേഷൻ


കണ്ണൂർ :- 
കണ്ണൂർ യൂണിവേഴ്സിറ്റി പ്രൈവറ്റ്, വിദൂര വിഭാഗം ഒന്നും രണ്ടും വർഷ പരീക്ഷകൾ സമയബന്ധിതമായി നടത്തണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ ഒന്നാം വർഷത്തെ കോംപ്ലിമെന്ററി പേപ്പർ രണ്ടാം വർഷം തുടങ്ങിയിട്ടും  പ്രഖ്യാപിക്കാത്തതിൽ  അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.വിദ്യാർത്ഥികൾക്ക് കോൺടാക്ട് ക്ലാസും , സ്റ്റഡി മെറ്റീരിയലും വേണ്ടാത്ത സാഹചര്യത്തിൽ പ്രൈവറ്റ് രജിസ്ട്രേഷൻ റജിസ്ട്രേഷൻ ഫീസ് കുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗം , സംസ്ഥാനരക്ഷാധികാരി യു.നാരായണൻ ഉൽഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി സി. അനിൽകുമാർ , സിക്രട്ടറി ടി.കെ.രാജീവൻ,രാജേഷ് പാലങ്ങാട്ട്, പി. ലക്ഷ്മണൻ , ബിന്ദു സജിത്ത് കുമാർ , പി. അബ്ദുൾ കബീർ, കെ. പ്രദീപ് , കെ.വി. മധുസൂദനൻ പ്രസംഗിച്ചു.

Previous Post Next Post