ചെറുപഴശ്ശി നവ കേരള ഗ്രന്ഥാലയത്തിൻ്റെ പുതിയ കെട്ടിടോൽഘാടനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു


 മയ്യിൽ :-  ചെറുപഴശ്ശി നവ കേരള ഗ്രന്ഥാലയത്തിൻ്റെ പുതിയ കെട്ടിടോ ൽഘാടനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

ചെറുപഴശ്ശി നവ കേരള ഗ്രന്ഥാലയത്തിൻ്റെ പുതിയ കെട്ടിടോദ്ഘാടനം തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററും ,ടി.കെ നാരായണൻ നമ്പ്യാർ കെ.കെ ശാന്ത, കെ.കെ സജീവൻ സ്മാരക ഹാൾ ഉദ്ഘാടനം ഡോ. വി.ശിവദാസൻ MP - യും ,കെ.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം മുൻ MLA .എം.വി ജയരാജനും നിർവ്വഹിച്ചു.

ജില്ല ലൈബ്രറി കൗൺസിൽ സി ക്രട്ടറി പി.കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു .സ്വാഗത സംഘം കൺവീനർ എ പി മുകുന്ദൻ സ്വാഗതം പറഞ്ഞു.

 ഗ്രാമ പഞ്ചായത്ത് മെമ്പർ ഖാദർ കാലടി, എം ഭരതൻ, പ്രിത സി കെ, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി വി.സി അരവിന്ദാൻഷൻ, എൻ അനിൽ കുമാർ, കെ.പി ബാലകൃഷ്ണൻ, കെ.കെ വിനോദ് കുമാർ, സി.കെ അനൂപ് ലാൽ എന്നിവർ പ്രസംഗിച്ചു.

കെ കെ ഉണ്ണികൃഷ്ണൻ മാസ്റ്ററും കുടുംബവുമാണ് മുകളിലെ  നില കെട്ടിടം പണിയാൻ സംഭാവന നൽ കിയത്.


കെ കെ ഉണ്ണികൃഷ്ണൻ മാസ്റ്ററും കുടുംബവുമാണ് മുകളിലെ  നില കെട്ടിടം പണിയാൻ സംഭാവന നൽ കിയത്

Previous Post Next Post