കന്‍സുല്‍ ഉലമ അനുസ്മരണം സംഘടിപ്പിച്ചു.

 

നൂഞ്ഞേരി:-കമ്പില്‍ സോണ്‍ സുന്നി പ്രസ്ഥാന കുടുംബത്തിന്‍റെ നേതൃത്വത്തില്‍ കന്‍സുല്‍ ഉലമ അനുസ്മരണ സംഗമം  സംഘടിപ്പിച്ചു. 

ചേലേരിമുക്ക് മര്‍കസുല്‍ ഹുദ മദ്രസയില്‍ വെച്ച് നടന്ന പ്രസ്ഥുത പരിപാടി കേരള മുസ്ലിം ജമാഅത്ത് കമ്പില്‍ സോണ്‍ പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ല സെക്രട്ടറി അബ്ദുല്‍ റഹീം പാപ്പിനിശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുൽ ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി വിഷയാവതരണം നടത്തി.എസ് എസ് എഫ് കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ഷംസീര്‍ കടാങ്കോട് പ്രഭാഷണം നടത്തി.

സമസ്ത കണ്ണൂര്‍ ജില്ല സെക്രട്ടറി അശ്രഫ് സഖാഫി പള്ളിപ്പറമ്പ്,എസ്.ജെ.എം.മയ്യില്‍ റൈഞ്ച് ജനറല്‍ സെക്രട്ടറി മിദ്‌ലാജ് സഖാഫി ചോല ,എസ്.എം.എ.കമ്പില്‍ മേഖല പ്രസിഡണ്ട് സുബൈര്‍ സഅദി പലത്തുങ്കര ,എസ്.എസ്.എഫ് കമ്പില്‍ ഡിവിഷന്‍ പ്രസിഡണ്ട് സുഹൈല്‍ സഖാഫി കൊളച്ചേരി, ഐ.സി.എഫ് പ്രതിനിധി കമാൽ ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു.

സമാപന പ്രാര്‍ത്ഥനക്ക് പാലത്തുങ്കര തങ്ങള്‍ എം.എം.സഅദി നേതൃത്വം നല്‍കി.എസ്.വൈ.എസ്.കമ്പില്‍ സോണ്‍ പ്രസിഡണ്ട് നസീര്‍ സഅദി കയ്യങ്കോട് സ്വാഗതവും അബ്ദുല്‍ റഊഫ് അമാനി നെല്ലിക്കപ്പാലം നന്ദിയും പറഞ്ഞു

Previous Post Next Post