മയ്യിൽ:- ഒറപ്പടി ബസ് വെയിറ്റിങ്ങ് ഷെൽട്ടറിൽ ഇരിക്കുകയായിരുന്ന എരിഞ്ഞിക്കടവ് നടുക്കെ പുരയിൽ താമസിച്ചു വരുന്ന കലന്തൻ എന്നാളുടെ ശരീരമാസകലം കരിഓയിൽ ഒഴിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം .
ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തി വരുന്ന കലന്തനെ പ്രാകൃത രീതിയിൽ ദേഹോപദ്രവം നടത്തിയവരെ കണ്ടെത്താനായി മയ്യിൽ പോലീസ് അന്വേഷണം നടത്തി വരുന്നു.